FLASH NEWS

6/recent/ticker-posts

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൊവിഡ്; വകഭേദമേതെന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ വ്യക്തിയെ ബാധിച്ച വകഭേഭം എതാണെന്ന് സ്ഥിരീകരിക്കാൻ നടപടികൾ ആരംഭിച്ചു. 

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ ജീനോം സീക്വൻസിംഗ് നടത്തിയാണ് ഇത് കണ്ടെത്തുക. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ 7 ദിവസത്തെ സ്വയം നിരിക്ഷണത്തിൽ കഴിയണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.

Post a Comment

0 Comments