മേലെചൊവ്വയിൽ മേൽപ്പാല നിർമാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ കോൺക്രീറ്റ് തകർന്ന് വീണു. ദേശീയ പാതയോരത്ത് ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിന് മുൻവശത്തെ ഇരുനില കെട്ടിടം കഴിഞ്ഞ ദിവസം രാത്രി പൊളിക്കുന്നതിന് ഇടെയാണ് കോൺക്രീറ്റ് മണ്ണുമാന്തി യന്ത്രത്തിന്റെ കൈയിലേക്ക് തകർന്ന് വീണത്. ഇതേ തുടർന്ന് യന്ത്രം മാറ്റാനാകാതെ നിർത്തിയിരിക്കുകയാണ്.
ഇത് മാറ്റിയാൽ കെട്ടിടം തകർന്ന് വീഴാൻ സാധ്യതയുണ്ട്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്ന് പോകുന്ന റോഡരികിലെ കെട്ടിടമാണ് അപകട ഭീഷണി ഉയർത്തുന്നത്. മേലെ ചൊവ്വയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി അടിപ്പാത നിർമിക്കാനായിരുന്നു നേരത്തേ തീരുമാനം. തുടർന്നാണ് കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയത്.
0 Comments