കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ചേംബർ ഗോൾഡ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് പോലീസ് ടർഫിൽ ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ തളിപ്പറമ്പ് ലൂർദ് എജുക്കേഷൻ അക്കാദമി 5-2ന് നിക്ഷാൻ ഇലക്ട്രോണിക്സിനെ തോൽപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഓണറ്റി സെക്രട്ടറി സി അനിൽകുമാർ, ഒ കെ വിനീഷ്, ബിനീഷ് കിരൺ, ജനറൽ കൺവീനർ കെ നാരായണൻകുട്ടി, കൺവീനർമാരായ ഹനീഷ് കെ വാണിയങ്കണ്ടി, ദിനേഷ് ആലിങ്കൽ, ജോയിന്റ് കൺവീനർമാരായ ഇ കെ അജിത്ത് നമ്പ്യാർ, കെ കെ പ്രദീപ്കുമാർ,ട്രഷറർ വാസുദേവ പൈ, ഡോ. ജോസഫ് ബെനവൻ, വിനോദ് നാരായണൻ, ഡോ. ആഷിക് മാമു എന്നിവർ സംസാരിച്ചു
0 Comments