FLASH NEWS

6/recent/ticker-posts

മട്ടന്നൂരിൽ കംപ്യൂട്ടർ സെന്ററിൽ തീപ്പിടിത്തം

മട്ടന്നൂരിൽ കംപ്യൂട്ടർ സെന്ററിൽ തീപിടിച്ച് ഓഫീസ് കൗണ്ടറും ഫർണിച്ചറും മറ്റും കത്തി നശിച്ചു. ബസ്‌ സ്റ്റാൻഡിന് സമീപത്തെ പി.പി റയീസിന്റെ ഉടമസ്ഥതയിലുള്ള ഗുരുകുലം കംപ്യൂട്ടർ സെന്ററിലാണ് തീപ്പിടിത്തം ഉണ്ടായത്. മട്ടന്നൂർ അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഓഫീസിന്റെ ഒരു ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായത്. ഫർണിച്ചറും ഫയലുകളും മറ്റും കത്തി നശിച്ചു. സീലിങ് ഉരുകി അടർന്ന് വീണു. കംപ്യൂട്ടറുകൾക്കും കേടുപാട് സംഭവിച്ചു. പുക ഉയരുന്നത് കണ്ട് സമീപത്ത് ഉള്ളവരാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് നിഗമനം. അസി. സ്റ്റേഷൻ ഓഫീസർ പി.എ ലിഷാദ്, അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ് സുരേന്ദ്ര ബാബു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.


Post a Comment

0 Comments