FLASH NEWS

6/recent/ticker-posts

പ്രണയം നടിച്ച്‌ 15കാരിയെ പീഡിപ്പിച്ചു; കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റില്‍

കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കൊച്ചി നേവല്‍ ബേസില്‍ നാവികനായ അമിത്(28) ആണ് അറസ്റ്റിലായത്.

ഹരിയാനയിലെ റോഹ്തക് സ്വദേശിയാണ് ഇയാള്‍. കൊച്ചി ഹാർബർ പോലീസാണ് പ്രതിയായ അമിത്തിനെ അറസ്റ്റ് ചെയ്തത്. താൻ താമസിക്കുന്ന മുണ്ടംവേലിയിലെ വീട്ടില്‍ വെച്ചാണ് ഇയാള്‍ 15 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി.

പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്‌, പ്രണയം നടിച്ചാണ് നാവികൻ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. ഇരുവരും എങ്ങനെയാണ് സൗഹൃദത്തിലായത് എന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ അമിത്തിനെ ഉടൻ റിമാൻഡ് ചെയ്യും. അന്വേഷണവുമായി എല്ലാവിധത്തിലും പൂർണ്ണമായി സഹകരിക്കുമെന്ന് നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു. യൂണിറ്റില്‍ അച്ചടക്കവും നിയമങ്ങളും പാലിക്കുന്നതില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഈ വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും നാവികസേന വ്യക്തമാക്കി.

Post a Comment

0 Comments