FLASH NEWS

6/recent/ticker-posts

കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് എംഡിഎംഎ പിടികൂടി

ഇരിട്ടി | കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനക്ക് ഇടയിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് എംഡിഎംഎ പിടികൂടി.

ഇരിക്കൂർ പഴയങ്ങോട് സ്വദേശിയായ കെ വി ലത്തീഫിനെയാണ് 22.167 ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് ഇൻസ്‌പെക്ടർ ശബിരി ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് വീരാജ്പേട്ടയിൽ നിന്നും കണ്ണൂരിലേക്ക് പോയ ബസിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടത്. 

പ്രതിയുടെ പോക്കറ്റിനുള്ളിൽ രണ്ട് പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

Post a Comment

0 Comments