പട്ടാന്നൂർ സ്വദേശി നൗഫൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. വൃക്ക രോഗിയായ നൗഫലിന് നാട്ടുകാർ ചികിത്സ സഹായ നിധിയിലൂടെ സമാഹരിച്ചു നൽകിയ ആറ് ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡോണറെ തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ്. ഡോണർ എന്ന പേരിൽ നിബിൻ എന്നയാളെ പ്രതി നൗഫലിന് പരിചയപ്പെടുത്തി. മൂന്ന് ലക്ഷം പണമായും മൂന്ന് ലക്ഷം ബാങ്കിലൂടെയുമാണ് കൈമാരുന്നത്. 2024 ഡിസംബർ മുതലുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്.
0 Comments