FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍; രക്ഷകരായി അഗ്നിരക്ഷാ സേന

കണ്ണൂര്‍: ആശുപത്രിയിലേക്ക് പോകാൻ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയ സംഘത്തിന്റെ വാഹനം കാട്ടിനുള്ളില്‍ കുടുങ്ങിയ സംഭവം കണ്ണൂരിൽ. തെറ്റായ വഴിനിര്‍ദേശമാണ് വാഹനത്തെ കാട് നിറഞ്ഞ ഇടുങ്ങിയ പാതയിലേക്ക് വഴിതെറ്റിച്ചത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയാണ് ഒടുവിൽ സംഘത്തെ രക്ഷിച്ചത്.

തൃശൂർ സ്വദേശിയായ അലൻ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരിൽ ജോലി സംബന്ധമായ ആവശ്യത്തിന് എത്തിയതും തുടർന്ന് കൂട്ടത്തിൽ ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചത്.

എന്നാൽ ഗൂഗിള്‍ മാപ്പ് കാട്ടുമധ്യേയിലൂടെ കടന്നുപോകുന്ന, വാഹനങ്ങൾക്ക് യോജിക്കാത്ത കുഞ്ഞൻചാൽ പ്രദേശത്തെ ഇടുങ്ങിയ വഴിയാണ് കാണിച്ചത്. ഇതുവഴി പോയ ജീപ്പ് താഴ്ചയിലേക്ക് ചരിഞ്ഞ് കുടുങ്ങുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും തളിപ്പറമ്പില്‍ നിന്ന് സേന എത്തുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ വാഹനം സുരക്ഷിതമായി റോഡിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

Post a Comment

0 Comments