FLASH NEWS

6/recent/ticker-posts

ഇമ്മാനുവൽ സിൽക്‌സ് നവീകരിച്ച കണ്ണൂർ ഷോറൂമിന്റെയും പുതിയ ഇക്കോണമി ഫ്ളോറിന്റെയും ഉദ്ഘാടനം നടന്നു

കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിന്റെ നവീകരിച്ച കണ്ണൂർ ഷോറൂമിന്റെയും പുതിയ ഇക്കോണമി ഫ്ലോറിന്റെയും ഉദ്ഘാടനം നവംബർ 8 ശനിയാഴ്ച്ച രാവിലെ 10:30 ന് നടന്നു. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം റെജിസ്ട്രേഷൻ മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ:രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പുതിയ ഇക്കോണമി ഫ്ലോറിന്റെ ഉദ്ഘാടനം കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ നിർവ്വഹിച്ചു. ആദ്യ വില്ലന കണ്ണൂർ കോർപറേഷൻ പ്രഥമ മേയർ ഇ.പി.ലത നിർവ്വഹിച്ചു. ആദ്യ വിൽപ്പന മുൻ അഡിഷണൽ കമ്മിഷണർ ഓഫ് ഇൻകം ടാക്സ് ശ്രീ:കെ.സദാനന്ദൻ സ്വീകരിച്ചു.

നവീകരിച്ച ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബർ 30 വരെ ഉപഭോക്താക്കൾക്ക് വ്യത്യസ്ത ഓഫറുകൾ ലഭ്യമാണ്. ഒപ്പം പ്രത്യേകം തയ്യാറാക്കിയ ഏരിയയിൽ സാരി മേളയും ഒരുക്കുന്നു. 50% വരെ ഡിസ്‌കൗണ്ടിൽ ആണ് സാരി മേളയിൽ സാരികൾ ഒരുക്കിയിരിക്കുന്നത്. പട്ട് സാരികൾ കോട്ടൻ സാരികൾ, ഷിഫൊൺ സാരികൾ ഫാൻസി സാരികൾ, വെഡ്‌ഡിങ് സാരികൾ ഉൾപ്പെടെ മികച്ച കളക്ഷനുകളാണ് ഈ മേളയിൽ വില്പന നടത്തുന്നത്.

പുതിയ ഇക്കോണമി ഫ്ലോറിൽ 99 മുതൽ 999 രൂപ വരെയുള്ള വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നു . സാധാരണക്കാരന്റെ വസ്ത്ര സങ്കൽപ്പങ്ങൾക്ക് ചാരുത നൽകുകയെന്നതാണ് ഈ ഫ്ലോറിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്‌മന്റ് അറിയിച്ചു വിശാലമായ ഒരു ഫ്ലോർ നിറയെ ഒരു കുടുംബത്തിനാവശ്യമായ മുഴുവൻ തുണിത്തരങ്ങളും ഏറ്റവും കുറഞ്ഞ വിലകളിൽ ഈ ഫ്ലോറിൽ ഒരുക്കിയിരിക്കുന്നു ഏറ്റവും മികച്ച ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ജന്റ്സ് വെയർ വിഭാഗം നവീകരിച്ച് ഷോറൂമിന്റെ പ്രത്യേകതയാണ്. ഏറ്റവും പുതിയ ട്രെന്റി വസ്ത്രങ്ങളുമായി ലേഡീസ് വിഭാഗവും മികച്ച ബ്രാൻഡുകൾ ഉൾപ്പെടുന്ന ഇന്നർ വെയർ ലോഞ്ചും ഈ നവീകരിച്ച ഷോറൂമിന്റെ പ്രത്യേകതയാണ്. ട്രെൻഡി ഡിസൈനുകളും മികച്ച ബ്രാൻഡുകളും ഉൾപ്പെടുന്ന കിഡ് വെയർ വിഭാഗവും പ്രത്യേക ന്യു ബോൺ വിഭാഗവും ഉണ്ട് .10 എണ്ണം മുതൽ 1000 എണ്ണം വരെ ലഭിക്കുന്ന യൂണിഫോം സാരികൾ പ്രത്യേകം ഒരുക്കിയിരിക്കുന്നു.

ഒപ്പം വിവാഹ പാർട്ടികൾക്കായി ക്യാഷ് ബാക്ക് ഓഫറോടു കൂടിയ വെഡ്‌ഡിങ് ഫെസ്റ്റും നവീകരിച്ച ഷോറൂമിൽ 8 മുതൽ ആരംഭിക്കുന്നു.ഓരോ വരനും വധുവിനും കമനീയവും വ്യത്യസ്തവുമായി അണിന്നൊരുങ്ങാൻ എല്ലാ വിഭാഗം ഉപഭോക്കാക്കളെയും തൃപ്പ്തിപ്പെടുത്തുന്ന ഡിസൈനുകൾ എല്ലാ ബഡ്മറ്റിലുമുള്ള വിവാഹ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകൾ ഇവിടെ ഒരുക്കിയിരിക്കുന്നു .എല്ലാ വെഡ്‌ഡിങ് പർച്ചേസുകൾകക്കും ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും ഓരോ വ്യത്യസ്ത ബ്രൈഡൽ ഡിസൈനുകൾ അവതരിപ്പിക്കുന്നു . വെഡ്‌ഡിങ് സാരികൾ 2500 മുതൽ 50000/ രൂപ വരെ തയ്യാറാക്കിയിരിക്കുന്നു. വെഡ്‌ഡിങ് പർച്ചെയ്‌സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് പർച്ചെയ്‌സ് സംഖ്യ മുഴുവനും തിരികെ നല്കുന്നു.

ഇമ്മാനുവൽ സിൽക്‌സ് നവീകരിച്ച കണ്ണൂർ ഷോറൂം ഉദ്ഘാടന ചടങ്ങിൽ ഷോറും മാനേജർ മുഹമ്മദ് ഫാറൂഖ് വി.സ്. അഡ്മിൻ മാനേജർ മനോജ് കെ.വി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments