FLASH NEWS

6/recent/ticker-posts

ദേശീയ ഫാർമസി വാരാഘോഷം സംസ്ഥാനതല സമാപനം കണ്ണൂരിൽ നടന്നു



കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) നേതൃത്വത്തിൽ ദേശീയ ഫാർമസി വാരാഘോഷത്തിൻ്റെ സംസ്ഥാനതല സമാപനം കണ്ണൂരിൽ നടന്നു. കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.

ഔഷധശാസ്ത്രം മുഖ്യ വിഷയവുമായി പഠിച്ച ഫാർമസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവർ എന്ന നിലയിൽ ആൻറിബയോട്ടിക്കുകളുടെ നിർമ്മാണം മുതൽ വിതരണം വരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നവർ എന്ന നിലയിൽ ഫാർമസിസ്റ്റുകൾക്ക് ആന്റിബയോട്ടിക് റെസിസ്റ്റൻസ് പ്രവർത്തനങ്ങൾക്ക് വലിയ സംഭാവനകൾ നൽകുവാൻ കഴിയും. അതിനെ ഉപയോഗപ്പെടുത്തുവാൻ സർക്കാർ തയ്യാറാവേണ്ടതുണ്ട്. പലപ്പോഴായി ഫാർമസിസ്റ്റുകളെ ഇത്തരം വിഷയങ്ങളിൽ വേണ്ടത്ര ഉപയോഗപ്പെടുത്തി കാണുന്നില്ല.
വികസിത രാജ്യങ്ങളിൽ ക്ലിനിക്കൽ ഫാർമസിന്‍റെ സേവനവും സഹായവും നന്നായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും എം.പി അഭിപ്രായപ്പെട്ടു.

കെപിപിഎ സംസ്ഥാന പ്രസിഡൻ്റ് കെ.വി പങ്കജാക്ഷൻ അദ്ധ്യക്ഷനായി.
അസിസ്റ്റൻ്റ് ഡ്രഗ്സ് കൺട്രോളർ കെ.വി. സുധീഷ് മുഖ്യപ്രഭാഷണം നടത്തി

കെ.സി.അജിത് കുമാർ, ടി.പി.രൂപേഷ്, പി വിനോദ് കുമാർ, ടി. സുഹൈബ്,ടി.പി. രാജീവൻ, ജയൻ കോറോത്ത്, പി.പി.അനിൽ കുമാർ, സ്മിത.എച്ച്, ബിന്ദു ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

പി.വി. പ്രഭാകരൻ സ്വാഗതവും, എൻ. സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments