FLASH NEWS

6/recent/ticker-posts

ചാലോട് കുറുനരിയുടെ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

ചാലോട് കാനാട്-ചെറുകുഞ്ഞിക്കരി പ്രദേശങ്ങളിലായി കുറുനരിയുടെ ആക്രമത്തിൽ മൂന്ന് പേർക്ക് പരുക്ക്.

ചെറുകുഞ്ഞിക്കരിയിലെ വിമല, കാനാടിലെ ഹരദാസൻ, മാമ്പയിലെ പ്രമോദ് എന്നിവർക്കാണ് കടിയേറ്റത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. പരുക്കേറ്റ രണ്ട് പേർ കണ്ണൂർ ജില്ലാ ആസ്പത്രിയിലും ഒരാൾ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിലും ചികിത്സ തേടി. കുറുനരിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

Post a Comment

0 Comments