FLASH NEWS

6/recent/ticker-posts

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ മാര്‍ച്ച്‌ രണ്ടിനും അവധി, 28 സ്കൂളുകള്‍ക്ക് ബാധകം

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂള്‍ കരമന, ഗവ. ബോയ്സ് ഹൈസ്കൂള്‍ ചാല, ഗവ. ഗേള്‍സ് ഹൈസ്കൂള്‍ ചാല, ഗവ എല്‍ പി സ്കൂള്‍ ചാല, ഗവ. തമിഴ് ഹയർസെക്കൻഡറി സ്കൂള്‍ ചാല, ഗവ യുപി സ്കൂള്‍ ചാല, ഗവ സംസ്കൃതം ഹൈസ്കൂള്‍ ഫോർട്ട്‌, ഗവ സംസ്കൃതം എല്‍ പി സ്കൂള്‍ ഫോർട്ട്, ഗവ സെൻട്രല്‍ ഹൈസ്കൂള്‍, ഗവ എല്‍ പി സ്കൂള്‍ കുര്യാത്തി, ജവഹർ ഇ എം എച്ച്‌ എസ് മണക്കാട്, ശ്രീ മരുതിറാം ഇഎംഎച്ച്‌എസ് കരമന, ഗവ യുപി സ്കൂള്‍ വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ യുപി സ്കൂള്‍ അമ്പലത്തറ, ഗവ യുപി സ്കൂള്‍ തമ്പാനൂർ, ഗവ ബോയ്സ് സ്കൂള്‍ കരമന, ഗവ ഗേള്‍സ് ഹൈസ്കൂള്‍ കരമന, എസ് എം വി ഗവ ഗേള്‍സ് ഹൈസ്കൂള്‍ തമ്പാനൂർ, ആറ്റുകാല്‍ ചിന്മയ വിദ്യാലയ, ഗവ ഹയർസെക്കൻഡറി സ്കൂള്‍ കമലേശ്വരം, ഗവ യുപി സ്കൂള്‍ കൊഞ്ചിറവിള, ഗവ ഹൈസ്കൂള്‍ കാലടി, ഗവ യുപി സ്കൂള്‍ നെടുങ്കാട്, ഗവ യുപി സ്കൂള്‍ ഫോർട്ട്‌, ഗവ ഹയർസെക്കൻഡറി സ്കൂള്‍ മണക്കാട്, മിഷൻ സ്കൂള്‍ ഫോർട്ട്‌ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉത്തരവിറക്കിയത്.

തിരുവനന്തപുരം ജില്ലയില്‍ മാർച്ച്‌ മൂന്നിനും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച്‌ 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്. ഫെബ്രുവരി 23ന് പൊങ്കാല മഹോത്സവത്തിന് തുടക്കമായത്

Post a Comment

0 Comments