മട്ടന്നൂര്‍: ഉളിയിൽ നരയന്‍പാറ പെട്രോൾ പമ്പിന് മുൻവശം ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം.

പെരിങ്ങത്തൂർ പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്മയില്‍ മുഹമ്മദ് തസ്ലീം (26) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെ ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ നരയന്‍പാറയിലാണ് അപകടം. വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീണതിനെ തുടർന്ന് കത്തി നശിക്കുകയായിരുന്നു.

കത്തിയ ബൈക്കിനടിയില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ തസ്ലീമിനെ നാട്ടുകാര്‍ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.