FLASH NEWS

6/recent/ticker-posts

കൊച്ചി വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസ്: ലഹരിക്കടത്തിനായി പെണ്‍കുട്ടികളെ ഉപയോഗിച്ചെന്ന് സംശയം; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു

വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസില്‍ ലഹരിക്കടത്തിന് പെണ്‍കുട്ടികളെ ഉപയോഗിച്ചെന്ന് സംശയം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ലഹരിക്കടത്തിനായി ഉപയോഗിച്ചത്. അറസ്റ്റിലായ ലഹരി വിതരണക്കാരന്‍ കെവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ഒരു വര്‍ഷം മാത്രം കെവിന്‍ നടത്തിയത് 22 ലക്ഷം രൂപയുടെ ഡീലുകളാണെന്നും പൊലീസ് കണ്ടെത്തി.

കെവിന്‍ ലഹരി പാര്‍ട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കെവിന്റെ ഫോണ്‍ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. കെവിനെ രണ്ട് ദിവസം മുമ്പ് തൃക്കാക്കരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈയ്യില്‍ 194 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്‌സ്റ്റസി പില്‍സും ഉണ്ടായിരുന്നു

ഒരുമാസം മുമ്പാണ് കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ഒരു മുറിയില്‍ നിന്ന് ഡോക്ടര്‍, അഭിഭാഷകന്‍, ഇവന്റ് മാനേജന്‍ എന്നിവരുള്‍പ്പെടെയുള്ള ഹൈ പ്രൊഫഷണല്‍ വൈറ്റ് കോളര്‍ സംഘം ലഹരിയുമായി പിടിയിലായത്. അവര്‍ക്ക് ലഹരി എത്തിച്ച് നല്‍കിയത് ഷോണ്‍ എന്നയാളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഷോണ്‍ വഴി അന്വേഷണസംഘം കെവിനിലേക്ക് എത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പും കെവിന്‍ ലഹരിക്കേസില്‍ പിടിയിലായിരുന്നു. സ്ത്രീകളെ ഉപയോഗിച്ചാണ് കെവിന്‍ പ്രധാനമായും ലഹരിക്കടത്ത് നടത്തുന്നതെന്നാണ്

Post a Comment

0 Comments