ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കം ക്രൂരമായ കൂട്ടക്കൊലയിലേക്ക് നയിച്ചതിന്റെ നടുക്കത്തിലാണ് നാട്. തര്‍ക്കത്തെ തുടര്‍ന്ന് 15 അംഗ സംഘമെത്തിയാണ് കൊലനടത്തിയതെന്നാണ് സൂചന. വാളുകളും മറ്റും കൊണ്ടുവന്ന് എതിര്‍ പക്ഷത്തുള്ള ആളുകളെ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ശേഷമായിരുന്നു കൃത്യം നടന്നത്. കൊല്ലപ്പെട്ടവര്‍ ആ സമയത്ത് പാടത്ത് ജോലി ചെയ്യുകയായിരുന്നു. പ്രതികള്‍ക്കായി ഇപ്പോള്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എവിടെ നിന്ന് കിട്ടിയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
0 Comments