കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു .ഉത്തർപ്രദേശ് നോയിഡ തൃലോക് പുരി സ്വദേശി സൗരവ് കുമാറിനെയാണ് ഡൽഹിയിൽ വെച്ച് ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിഅറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി .പി . ബാലകൃഷ്ണൻ നായരുടെ മേൽനോട്ട ത്തിൽ ഡിവൈഎസ്.പി. ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്. ഐ. മധുസൂദനൻ ,എ.എസ്. ഐ പ്രമോദ് പി.പി എന്നിവരും ഉണ്ടായിരുന്നു
0 Comments