തളിപ്പറമ്പ്: തളിപ്പറമ്പ്-ചുടലയിൽ വീടിന്റെ ജനൽ തകർത്ത് പണവും സ്വർണ്ണവും കവർന്നു. ചുടലയിലെ വി കെ സത്താറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവനിലധികം സ്വർണ്ണവും 30,000 രൂപയുമാണ് കവർന്നത്. വീടിന്റെ പിൻഭാഗത്തെ വെന്റിലേറ്റർ തകർത്താണ് മോഷ്ടാവ് അകത്തേക്ക് കടന്നത്.
0 Comments