FLASH NEWS

6/recent/ticker-posts

കുഴിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി



തളിപ്പറമ്പ: കാഞ്ഞിരങ്ങാട് കാർക്കീലിലെ ക്ഷീരകർഷകനായ സിനാജിന്റെ പശുവാണ് പുല്ലമേയുന്നതിനിടെ തെങ്ങിൻതോപ്പിലെ കുഴിയിൽ വീണത്.സിനാജും സുഹൃത്തുക്കളും ചേർന്ന് ഒന്നരമണിക്കൂറോളം പരിശ്രമിച്ച്  പശുവിനെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു .ഇതേ തുടർന്ന് തളിപ്പറമ്പ് ഫയർ ആൻ്റ്  റെസ്ക്യു സ്റ്റേഷനിൽ വിവരം അറിയിച്ച്  സേവനം ആവശ്യപ്പെടുകയായിരുന്നു.

സീനിയർഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി കെ ഷൈജേഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങളായ 
പി വി ഗിരീഷ്, പി വി ലിഗേഷ്, എം സി ദിലീപ്, കെ കെ സുധീഷ്, സി പി രാജേന്ദ്രകുമാർ എന്നിവർ ചേർന്നാണ് പശുവിനെ കരയ്ക്ക് കയറ്റി രക്ഷപ്പെടുത്തിയത്.

Post a Comment

0 Comments