FLASH NEWS

6/recent/ticker-posts

അറ്റന്റര്‍ കം ഡ്രൈവര്‍


മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍, റേഡിയോഗ്രാഫര്‍, അറ്റന്റര്‍ കം ഡ്രൈവര്‍ എന്നീ  തസ്തികകളില്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍ക്ക് ബി വി എസ് സി ആന്റ് എ എച്ച് കെ എസ് വി സി രജിസ്‌ട്രേഷന്‍ - സര്‍ജറി/ക്ലിനിക്കല്‍/ പ്രിവന്റീവ് മെഡിസിന്‍/ ഒബ്‌സ്ട്രസ്ട്രിക്‌സ് ആന്റ് ഗൈനക്കോളജി സ്‌പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. റേഡിയോഗ്രാഫര്‍ക്ക് കേരള സര്‍ക്കാര്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ബി എസ് സി(എംആര്‍ടി) മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീഡിഗ്രി/പ്ലസ്ടു, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ എന്നിവയാണ് യോഗ്യത.

 വെറ്ററിനറി ഡോക്ടറുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 15ന് രാവിലെ 11 മണിക്കും റേഡിയോഗ്രാഫറുടെ വാക്ക് ഇന്‍ ഇന്റവ്യൂ അന്ന് ഉച്ചക്ക് 2.30 നും ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസില്‍ നടക്കും.

അറ്റന്റര്‍ കം ഡ്രൈവര്‍ക്ക് ഹെവി വെഹിക്കിള്‍സ് ലൈസന്‍സ്, മൃഗചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിന് കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിനുള്ള ശാരീരിക ക്ഷമത, മൃഗപരിപാലനം ചെയ്തുള്ള പരിചയം.  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസില്‍ നടക്കും. കണ്ണൂര്‍ ജില്ലക്കാര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0497 2700267.

Post a Comment

1 Comments