FLASH NEWS

6/recent/ticker-posts

റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവ്


ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റഗുലര്‍വിംഗിലേക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവ്. പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 77 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളനിരക്ക് 22,200 – 47,000 രൂപ. 

എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയരം 167 സെന്റിമീറ്ററില്‍ കുറയാതെയും നെഞ്ചളവ് 82 സെന്റിമീറ്ററില്‍ കുറയാതെയും വികാസശേഷി 5 സെന്റിമീറ്ററില്‍ കുറയാതെയുമുണ്ടാകണം. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 160 സെന്റിമീറ്റര്‍, 76 സെന്റിമീറ്റര്‍ എന്നിങ്ങനെ മതിയാകും. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം.

പ്രായപരിധി 18-26. വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ട. കൂടുതല്‍ വിവരങ്ങള്‍ പി.എസ്.സിയുടെ വെബ്‌സൈറ്റില്‍. കാറ്റഗറി നമ്പര്‍ 466/2021. 

Post a Comment

0 Comments