ചാവശ്ശേരി: ചാവശ്ശേരി പാലേരി മഹാഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ചാവശ്ശേരി പഴയ പോസ്റ്റ് ഓഫീസിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തത് ക്ഷേത്രം ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിലെ മതിലിനോട് ചേർന്നുള്ള ഭണ്ഡാരമാണ് തകർത്തത്. ശിവരാത്രി ആഘോഷത്തിന് ശേഷം ഭണ്ഡാരം തുറന്നിരുന്നില്ല. എത്ര പണം നഷ്ടമായെന്ന് വ്യക്തമല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
0 Comments