മലയാളി വ്ളോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനെതിരെ പീഡന പരാതി. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പറയുന്നു.
യുവതിയുടെ പരാതിയിൽ ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. അതെ സമയം പരാതി വ്യാജമെന്നാണ് പ്രതികരണം. യു ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാണ് ഷക്കിർ പ്രശസ്തനായത്. കണ്ണൂർ സ്വദേശിയാണ്.
0 Comments