FLASH NEWS

6/recent/ticker-posts

കോഴിക്കോട് രക്തരക്ഷസ് ഭീതിയിൽ, രക്തരക്ഷസിനെ കണ്ടു ഭയന്നവർ നിരവധി, അത്ഭുതവും ഭയവും തേടി ആളുകൾ കോഴിക്കോടേക്ക്



കോഴിക്കോട്ടെ രാത്രികൾക്ക് ഇപ്പോൾ  ഭീതിയുടെ നിറം. 
ഇരുപത് വർഷത്തെ കാത്തിരിപ്പിന് ശേഷം 'രക്തരക്ഷസ്സ്' പേടിയിൽ കോഴിക്കോടുകാർ.


അതേ വീണ്ടും 'രക്തരക്ഷസ്സ്' നാടകം  കോഴിക്കോട്ട് പ്രദർശനം ആരംഭിച്ചു. കാണികളെ അമ്പരപ്പിക്കുന്ന ദൃശ്യ-ശബ്‌ദ വിസ്‌മയത്തോടെയാണ് തിരിച്ച് വരവ്. 

ഭയവും അത്ഭുതവും പ്രേക്ഷരിൽ എത്തിക്കുന്ന നാടകമാണ് രക്തരക്ഷസ്. കോഴിക്കോട് 
ടാഗോർ ഹാളിന് പിൻവശത്ത് കോൺവൻ്റ് റോഡിൽ ആംഗ്ലോ ഇന്ത്യൻ സ്‌കൂളിന് സമീപത്തെ മൈതാനത്താണ് നാടകവേദി. 7.1 ശബ്‌ദ സംവിധാനമാണ് നാടകത്തിൽ ഉപയോഗിക്കുന്നത്. തത്സമയ ഡയലോഗുകളും പശ്ചാത്തല സംഗീതവും സ്പെഷൽ ഇഫക്‌റ്റുമൊക്കെ അതീവശ്രദ്ധയോടെയാണ് അവതരിപ്പിക്കുന്നത്. നാടകവേദി പൂർണമായുംഎസിയാണ്. പുഷ്ബാക്ക് സീറ്റുകളടക്കമുള്ള സംവിധാനവുമുണ്ട്. ഏരീസ് കലാനിലയത്തിൻ്റെ 'ലൈവ് സിനിമ' ആണിതെന്ന് സംവിധായകൻ അനന്തപത്മനാഭൻ പറഞ്ഞു.


എല്ലാ ദിവസവും വൈകിട്ട് ആറിനും ഒൻപതിനുമാണ് നാടകം. ശനിയാഴ്ച, ഞായറാഴ്ച വിദ്യാർഥികൾക്കായി പകൽ പ്രത്യേക പ്രദർശനങ്ങളും കലാനിലയം ഒരുക്കും. 500, 400, 200 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഓൺ ലൈൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി.

https://arieskalanilayam.com/shows?date=25%2F04%2F2026

50 വർഷങ്ങൾക്കു മുൻപ് ആദ്യമായി വേദിയിലെത്തിയ നാടകം ഇക്കാലത്തും ഹൗസ്‌ ഫുള്ളായി പ്രേക്ഷകരെ ആകർഷിക്കുന്നുവെന്ന പ്രത്യേകത ഏഷ്യയിൽ തന്നെ കലാനിലയത്തിനു സ്വന്തമാണ്. ജഗതി എൻകെ ആചാരിയുടെ രചനയിൽ കലാനിലയം കൃഷ്‌ണൻ നായർ സംവിധാനം ചെയ്‌ത രക്തരക്ഷസ്സ് വർഷങ്ങൾക്ക് മുൻപ് തന്നെ വേദിയിൽ വിമാനവും കാറും അടക്കമുള്ളവ അവതരിപ്പിച്ച് കാണികളെ ഞെട്ടിച്ചിരുന്നു. പുതിയ കാലത്ത് സിനിമയിൽ കാണുന്ന അതേ സാങ്കേതിക മാറ്റങ്ങൾ നാടകത്തിലേക്കും കൊണ്ടുവന്നിട്ടുണ്ടെന്ന് കലാനിലയം കൃഷ്‌ണൻ നായരുടെ മകനും സംവിധായകനുമായ അനന്തപത്മനാഭൻ പറഞ്ഞു.

53 വർഷം പിന്നിട്ടിട്ടും കലാനിലയത്തിൻ്റെ രക്തരക്ഷസ്സ് ഇപ്പോഴും ഓടുന്നു. നാല് തലമുറയാണ് ഈ നാടകം കണ്ടത്. ഇതൊരു യാത്രയാണ്. അതിനിടയിൽ പണ്ടുകാലം തൊട്ടേ കണ്ടവരുടെ അഭിപ്രായങ്ങൾ ആശീർവാദങ്ങൾ എല്ലാം കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. അതിനൊപ്പം തമിഴിൽ നേരത്തെ അവതരിപ്പിച്ച രക്തരക്ഷസ്സ് തെലുങ്കിലേക്കും കന്നടയിലേക്കും മൊഴിമാറ്റി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അനന്തപത്മനാഭൻ പറഞ്ഞു.

Post a Comment

0 Comments