കണ്ണൂർ ജില്ലയിലെ സീബ്രാക്രോസിങ്ങുകളിൽ ആർടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 100 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. കാൽനടയാത്രക്കാർക്കു മുൻഗണന നൽകാത്ത വാഹനങ്ങൾക്കെതിരെയായിരുന്നു നടപടി. കാൽനടയാത്രക്കാർക്കു ബുദ്ധിമുട്ടാകുന്ന രീതിയിൽ ഡ്രൈവ് ചെയ്യുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് എൻഫോഴ്സ്മെന്റ് ആർടിഒ ഇ.എസ്.ഉണ്ണിക്കൃഷ്ണന്റെ നിർദേശപ്രകാരം പരിശോധന നടത്തിയത്.
ഒട്ടേറെ സ്ഥലങ്ങളിൽ സീബ്രാലൈൻ മാഞ്ഞുപോയതായും ചിലത് അശാസ്ത്രീയമാണെന്നും കണ്ടെത്തിയതിനെ തുടർന്നു നടപടി സ്വീകരിക്കാൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനയിൽ ആർടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡ് എംവിഐ: സി.എ.പ്രദീപ്കുമാർ, എഎംവിഐ വിവേക് രാജ്, കെ.വി.അരുൺ കുമാർ, ഡ്രൈവർ സുധീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
0 Comments