ചക്കരക്കൽ: മയക്കുമരുന്ന് വിൽപ്പനയ്‌ക്കെതിരെ പൊലീസ് നടത്തിയ പരിശോധനയിൽ, ചക്കരക്കലിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ. കാടാച്ചിറ കോട്ടൂർ സ്വദേശിയായ കെ.എം. മുഹമ്മദ് നുഫൈൽ (24) ആണ് 1.350 ഗ്രാം എംഡിഎംഎ കൈവശം വച്ച നിലയിൽ അറസ്റ്റ് ചെയ്യപ്പെട്ടത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടർ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിക്കപ്പെട്ടത്. ചോദ്യം ചെയ്യലിനിടെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പ്രതിക്കെതിരെ കേസെടുത്ത് തുടര്‍നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
0 Comments