അവർ കുടിയാൻമല പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയതോടെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. എന്നാൽ ഞെരിഞ്ഞമർന്ന വാഹനത്തിൽ കുരുങ്ങിക്കിടന്ന ഒരാളെ പുറത്തെടുക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തി. തുടർന്ന് ക്രെയിൻ കൊണ്ടുവന്നാണ് കുടുങ്ങിക്കിടന്നയാളെ പുറത്തെടുത്തത്. ഡ്രൈവർ അടക്കം ഏഴു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ മാത്രമാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
പരുക്കേറ്റവരെ കഴിയുന്നത്ര വേഗത്തിൽ ആശുപത്രിയിലെത്തിച്ചു.അപകടത്തിൽ മരിച്ച ഛത്തീസ്ഗഡ് സ്വദേശി നന്ദ്‌ലാലിന്റെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം താവുകുന്നിൽ അപകടങ്ങൾ പെരുകുകയാണ്. മലയോര ഹൈവേ നിർമിച്ചതിനുശേഷം ഉണ്ടായ ഒട്ടേറെ അപകടങ്ങളിൽ മൂന്നുപേർ മരിക്കുകയും നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. താവുകുന്ന് തോടിനും കാര്യാട്ടിനും ഇടയിൽ തുടർച്ചയായി എട്ടു കൊടുംവളവുകളുണ്ട്. അപകടങ്ങളിൽപെട്ടതിലേറെയും വലിയ ലോറികളാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
0 Comments