നേവേലി മെരുവമ്പായി സ്വദേശിയായ താജുദ്ദീൻ പി (38) യുടെ കൈവശം 3.240 ഗ്രാം മാരക ലഹരിവസ്തുവായ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടത്തി.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻരാജിന്റെ നിർദ്ദേശപ്രകാരം കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ എസ്‌ഐ വിപിൻ ടി.എം., എസ്.സി.പി.ഒ ഗിരീഷ് എ.കെ., എസ്.സി.പി.ഒ സുധീഷ് പി., സി.പി.ഒ ഷിജിൻ ഉൾപ്പെടെയുള്ള ഡാൻസാഫ് ടീം അംഗങ്ങളാണ് സംയുക്തമായി ഓപ്പറേഷൻ നടത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
0 Comments