2022 സെപ്റ്റംബർ 11ന് അർധരാത്രി കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽവെച്ചാണ് സംഭവം. സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഉണ്ണികൃഷ്ണൻ, ഉമേശൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കവർച്ച ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി മാരകായുധം ഉപയോഗിച്ച് തലക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേൽപിക്കുകയും ഉണ്ണികൃഷ്ണനിൽനിന്ന് 3000 രൂപയും മൊബൈൽ ഫോണും കവർന്നെടുക്കുകയും ചെയ്തെന്നാണ് കേസ്.
പ്രവീൺ നിരവധി കവർച്ച കേസുകളിലും ആക്രമക്കേസുകളിലും പ്രതിയാണ്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ എ.എസ്.ഐ കെ. സന്തോഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ പി.എ. ബിനുമോഹനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഡോക്ടർമാരായ അജ്മൽ, സുനിൽ, തസ്നീം, ഉണ്ണികൃഷ്ണൻ, രാഹുൽ കൃഷ്ണൻ, സയന്റിഫിക് ഓഫിസർ ഹെൽന, പൊലീസുകാരായ മഹേഷ്, ബിജു, ശ്രീരൂപ് സുകേഷ്, ഷജീഷ് ഇസ്മായിൽ എന്നിവരും കേസിൽ ഹാജരായി. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീ ഹാജരായി.
0 Comments