FLASH NEWS

6/recent/ticker-posts

തണുപ്പ് മാറ്റാൻ മുറിയില്‍ മരക്കരി കത്തിച്ചു, വിഷപ്പുക ശ്വസിച്ച്‌ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം kannur plus news

കർണാടകയിലെ ബെലഗാവിയില്‍ വിഷപ്പുക ശ്വസിച്ച്‌ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.

കടുത്ത തണുപ്പില്‍ നിന്ന് രക്ഷനേടാനായി മുറിയില്‍ മരക്കരി കത്തിക്കുകയായിരുന്നു ഇവർ. ഇതില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച്‌ ശ്വാസം മുട്ടിയാണ് മരണം. മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസിനെ (19) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments