FLASH NEWS

6/recent/ticker-posts

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുറിവുകളില്‍ നിന്നും മുക്തരാകാതെ പാകിസ്ഥാന്‍; ബ്രഹ്മോസ് ഏല്‍പിച്ച മുറിവുകള്‍ ഇന്നും പാകിസ്ഥാന്റെ ഉറക്കംകെടുത്തുന്നു

ആറ് മാസം മുന്‍പ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നല്‍കിയ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ പാകിസ്ഥാന്‍.

ഇന്നും ബ്രഹ്മോസ് നല്‍കിയ തിരുമുറിവുകള്‍ ഉണങ്ങാതെ അവശേഷിക്കുകയാണ്. എത്ര അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും ബ്രഹ്മോസ് വിതച്ച നാശനഷ്ടങ്ങള്‍ പരിഹരിച്ച്‌ വ്യോമത്താവളങ്ങളെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. അത് പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്നു.

പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇന്ത്യ പാകിസ്ഥാന്റെ വ്യോമത്താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ഇതില്‍ പാകിസ്ഥാന് ഏറ്റവും വലിയ മുറിവ് സമ്മാനിച്ചത് ബ്രഹ്മോസ് മിസൈല്‍ പാകിസ്ഥാന്റെ നൂര്‍ഖാന്‍ വ്യോമത്താവളത്തില്‍ ഏല്‍പിച്ച ആഘാതമാണ്. ആറ് മാസം കഴിഞ്ഞിട്ടും നൂര്‍ഖാന്‍ വ്യോമത്താവളം കേട് പാട് തീര്‍ത്ത് പഴയപടിയാക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

മാത്രമല്ല, പാകിസ്ഥാന്റെ ആണവായുധങ്ങള്‍ സൂക്ഷിച്ച നിലയം ഈ നൂര്‍ഖാന്‍ വ്യോമകേന്ദ്രത്തിന്റെ അടുത്താണെന്നും പാക് ആണവകേന്ദ്രങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയെന്നും ആണവചോര്‍ച്ചയുണ്ടായെന്നും വരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് പൊടുന്നനെ പാക് സൈനികമേധാവി ഇന്ത്യയോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്.

Post a Comment

0 Comments