ഇന്ന് വൈകീട്ടോടെയാണ് ആക്രമണം നടന്നത്. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനുള്ള പാചകത്തിന് സഹായിച്ചിരുന്ന ആളാണ് രവി. പാചക ആവശ്യത്തിനായി വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രവിയുടെ തലയില്‍ ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകളും നടത്തിവരികയാണ്. ആശാരിപ്പണി ചെയ്ത് വന്നിരുന്ന ആളാണ് രവി.
0 Comments