FLASH NEWS

6/recent/ticker-posts

ചെങ്ങലിലെ യുവതിയുടെ മരണം: യുവാവ് അറസ്റ്റിൽ


പഴയങ്ങാടി
: ചെങ്ങലിലെ എം. അശ്വതി(23)യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺ സുഹൃത്ത് അറസ്റ്റിൽ. മാട്ടൂൽ നോർത്തിലെ മുഹമ്മദ് ഫർസീനെ(27)യാണ് പഴയങ്ങാടി എസ്.ഐ. കൃഷ്ണപ്രിയ ഉണ്ണി അറസ്റ്റുചെയ്തത്. മരണം മുഹമ്മദ് ഫർസീന്റെ പ്രേരണയാലും പീഡനംമൂലവുമാണെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

കഴിഞ്ഞ ഡിസംബർ 25-ന് പഴയങ്ങാടിയിൽവെച്ച് എലിവിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് അശ്വതി ഛർദിക്കുകയായിരുന്നു. ഇക്കാര്യം ആരോടും ആദ്യം പറഞ്ഞില്ല. ഛർദിയെ തുടർന്ന് പിന്നീട് ആശുപത്രിയിലെത്തിച്ചു. മംഗളൂരുവിൽ ചികിൽസയിലിരിക്കെ ഡിസംബർ 31-നാണ് മരിച്ചത്. സംഭവശേഷം ഫർഹാൻ വിദേശത്തേക്ക് കടന്നു. പോലീസ് ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി പഴയങ്ങാടി പോലീസിന് കൈമാറി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു

Post a Comment

0 Comments