മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശി പി പി പ്രകാശനാണ് (52) കുത്തേറ്റത്.
മുല്ലക്കൊടി എയുപി സ്കൂളിന് സമീപത്തെ റോഡിൽ വച്ച് വൈകീട്ട് ആറോടെയാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.
പരുക്കേറ്റ പ്രകാശനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments