FLASH NEWS

6/recent/ticker-posts

എഐ സഹായത്തോടെ മാറ്റിയ ഫോട്ടോ നിര്‍ണായകമായി; ഭാര്യയെ കൊലപ്പെടുത്തിയ മുങ്ങിയ പ്രതി 25 വർഷത്തിന് ശേഷം കുടുങ്ങി


കോഴിക്കോട്
: കാല്‍ നൂറ്റാണ്ടിന് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ പ്രതി പിടിയിലായ സംഭവത്തിൽ നിർണയകമായി എഐ ഫോട്ടോ. നാദാപുരം എടച്ചേരി സ്വദേശി ഹമീദാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പ്രതിയുടെ പഴയ ഫോട്ടോ പൊലീസ് എഐ ഉപയോഗിച്ച് ഇപ്പോഴത്തെ രൂപത്തിലേക്ക് മാറ്റിയതാണ് കേസന്വേഷണത്തിൽ നിർണായകമായത്. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ത്തന്നെ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ ഒളിവില്‍ പോകാന്‍ കൂടുതല്‍ പേര്‍ സഹായിച്ചോ എന്നും പൊലീസ് പരിശോധിക്കുന്നു. ഭാര്യ ജമീലയെ കൊലപ്പെടുത്തിയാണ് ഹമീദ് 2001 ല്‍ ഒളിവില്‍പ്പോയത്. കാസർകോട് മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു ഹമീദ്.

Post a Comment

0 Comments