.കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ അടിയന്തര രക്ഷാദൗത്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. മെഡിക്കൽ സംഘം വെനസ്വേലയിൽ എത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. സ്പാനിഷ് ഭാഷയിൽ 'അമിസ്റ്റാഡ്' എന്നാൽ 'സൗഹൃദം' എന്നാണ് അർത്ഥം. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളാണ് വെനിസ്വേലയ്ക്ക് രക്ഷാഹസ്തവുമായി പോയത്. ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 41 അംഗ വിദഗ്ദ്ധ സംഘമാണ് വിമാനത്തിലുള്ളത്. ഇതിൽ 9 മെഡിക്കൽ ഓഫീസർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു. 35 ടണ്ണിലധികം വരുന്ന അടിയന്തര ജീവൻരക്ഷാ മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, താൽക്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള സാമഗ്രികൾ എന്നിവ ഇന്ത്യ അയച്ചിട്ടുണ്ട്.
ദുരന്തമുഖങ്ങളിൽ മിനിറ്റുകൾക്കകം സജ്ജീകരിക്കാൻ കഴിയുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രി യൂണിറ്റുകളും ഈ ദൗത്യത്തിന്റെ ഭാഗമായി വെനിസ്വേലയിലെത്തിച്ചിട്ടുണ്ട്. വെനിസ്വേലയിലെ ജനങ്ങൾ നേരിടുന്ന ഈ കഠിനമായ സാഹചര്യത്തിൽ ഇന്ത്യ അവർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നു. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണ്- വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു.
0 Comments