FLASH NEWS

6/recent/ticker-posts

പ്രൊജക്റ്റ്‌ ബിക്കൺ പദ്ധതിയുടെ ഭാഗമായി കണ്ണപുരം ഗ്രാമപഞ്ചായത്ത് ബേസ് ലൈൻ സർവ്വേ ആരംഭിച്ചു.


പ്രൊജക്റ്റ്‌ ബിക്കൺ പദ്ധതിയുടെ ഭാഗമായി കണ്ണപുരം ഗ്രാമപഞ്ചായത്ത് base ലൈൻ survey ആരംഭിച്ചു.
ചെറുകുന്ന് തറ ടാക്സി സ്റ്റാൻഡ് പരിസരത്ത് കണ്ണപുരം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ Adv. കെ വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുരാജ് എൻ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ മെറ്റിൽഡ പദ്ധതി വിശദീകരിച്ചു
ചെറുകുന്ന് FHC മുതൽ കണ്ണപുരം പഞ്ചായത്ത്‌ പരിസരം വരെ 200 മീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശമാണ് ആദ്യഘട്ടത്തിൽ ബീക്കൺ ടൌൺ ആയി പ്രഖ്യാപിക്കുന്നത്.ചെറുകുന്ന് ബോയ്സ് H S S, ഗേൾസ് H S S എന്നി സ്കൂളുകളിലെ NSS വോളന്റിയമാർ സർവ്വേ നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീന വി, VEO വൈഷ്ണവി എന്നിവർ നേതൃത്വം നൽകി. കണ്ണപുരം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് 
കെ പ്രേമ സുരേന്ദ്രൻ , ഇ രമേശൻ എന്നിവർ സംസാരിച്ചു.
കണ്ണപുരം ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ബാബുരാജ് പി സ്വാഗതവും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിപിൻ ദാസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments