കുറ്റ്യാട്ടൂർ:പാവന്നൂർമൊട്ടയ്ക്ക് സമീപം വച്ച് എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. എസ് എഫ് ഐ ഏരിയ സെക്രട്ടറി നന്ദകിഷോർ, അക്ഷയ് കൊളച്ചേരി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. പരിക്കേറ്റവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കാപ്പാ കേസ് പ്രതിയുൾപ്പെടെ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. സംഭവത്തിൽ മയ്യിൽ പൊലീസിൽ പരാതി നൽകി
0 Comments