കണ്ണൂർ: 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ അഴിക്കോട്, ചിറക്കൽ മേഖലകളിൽ നിന്നായി രണ്ടുപേർ എംഡിഎംഎയുമായി പിടിയിലായി.
അഴീക്കോട് സ്വദേശി അനീസ് കെ. (31), ചിറക്കൽ സ്വദേശി ഷിജിൽ കെ. (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അനീസിൽ നിന്ന് 8.25 ഗ്രാമും ഷിജിലിൽ നിന്ന് 1.3 ഗ്രാമും എംഡിഎംഎ കണ്ടെടുത്തു. ഇതിൽ ചിറക്കൽ സ്വദേശി ഷിജിലിനെതിരെ വളപട്ടണം, കണ്ണൂർ ടൗൺ, എടക്കാട് പോലീസ് സ്റ്റേഷനുകളിലായി നാലോളം കേസുകളും അനീസിനെതിരെ വളപട്ടണം, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ടി.എം വിപിൻ്റെ നേതൃത്വത്തിൽ നടത്തിയ
അഴീക്കോട് നടത്തിയ പരിശോധനയിൽ എസ്.ഐ. അജയൻ, എസ്.സി.പി.ഒ. ശ്രീയേഷ്, സി.പി.ഒ.മാരായ രാഹുൽ, ബ്രിജിത്ത് എന്നിവരും ചിറക്കലിൽ നടത്തിയ പരിശോധനയിൽ എസ്.സി.പി.ഒ. സുഷെൻ, സി.പി.ഒ.മാരായ മഹേഷ്, പ്രവീൺ എന്നിവരുമടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
0 Comments