FLASH NEWS

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് പരിക്കേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം


കണ്ണൂർ
:പാപ്പിനിശേരി ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.കെ എസ് ഇ ബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് മരിച്ചത്.ധർമ്മശാലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.

പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പരയോടെയാണ് സംഭവം. 

അപകടമുണ്ടാക്കിയലോറി വളപട്ടണം പൊലീസ് പിടികൂടി. കെ എസ് ഇ ബി സബ് എൻജിനിയറായി ജോലി ചെയ്തു വരികയാണ് ശ്രീജിത്ത്.

Post a Comment

0 Comments