FLASH NEWS

6/recent/ticker-posts

പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു; ബിലാസ്പൂര്‍-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി, നിരവധി ട്രെയിനുകള്‍ വൈകും



തിരുവനന്തപുരം പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി.

ബിലാസ്പൂർ-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. എഞ്ചിന്റെ നാല് വീലുകള്‍ പാളം തെറ്റി. അപകടത്തില്‍ ആർക്കും പരിക്കില്ല. പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണ്ണ് ഇടിയുകയായിരുന്നു. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം-നാഗർകോവില്‍ റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

പരശുറാം എക്സ്പ്രസ്സ്‌ ഉള്‍പ്പെടെ വൈകും. മൂന്ന് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. താംബരം-തിരുവനന്തപുരം സെൻട്രല്‍ സ്പെഷ്യല്‍ ട്രെയിൻ (06163), മധുര-പുനലൂർ എക്സ്പ്രസ് (16729), താംബരം-തിരുവനന്തപുരം സെൻട്രല്‍ അമൃത് ഭാരത് എക്സ്പ്രസ് (16121) എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. നിലവധി ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.

പുറപ്പെടാൻ വൈകുന്ന ട്രെയിനുകള്‍

1. ട്രെയിൻ നമ്പർ (16650) കന്യാകുമാരി - മംഗളൂരു സെൻട്രല്‍ പരശുറാം എക്സ്പ്രസ്

2. ട്രെയിൻ നമ്പർ (56102) നാഗർകോവില്‍ ജംഗ്ഷൻ - പുനലൂർ പാസഞ്ചർ

3. ട്രെയിൻ നമ്പർ (56306) തിരുവനന്തപുരം നോർത്ത് - നാഗർകോവില്‍ ജംഗ്ഷൻ പാസഞ്ചർ

4. ട്രെയിൻ നമ്പർ (56705) പുനലൂർ - കന്യാകുമാരി പാസഞ്ചർ

5. ട്രെയിൻ നമ്പർ (16122) തിരുവനന്തപുരം സെൻട്രല്‍ - താമ്പരം എക്സ്പ്രസ്

വൈകിയേക്കാവുന്ന ദീർഘദൂര ട്രെയിനുകള്‍

1. ട്രെയിൻ നമ്പർ (16128) ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ്

2. ട്രെയിൻ നമ്പർ (16381) പൂനെ - കന്യാകുമാരി എക്സ്പ്രസ്

Post a Comment

0 Comments