തിരുവനന്തപുരം ചിറയിൻകീഴിൽ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ട്രെയിനിൽ വെച്ച് യുവതി ഇത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ലൈംഗികാതിക്രമവും ലൈംഗിക ചേഷ്ടയും പ്രതി തുടരുകയായിരുന്നു. പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതി ക്രൂരമായി മർദിച്ചത്. ഇത് കൂടി പൊലീസിൽ പറയെടി എന്ന് പറഞ്ഞായിരുന്നു മർദനം. മുഖത്ത് ഇടിക്കുകയും തള്ളി പ്ലാറ്റ്ഫോമിൽ ഇടുകയുമായിരുന്നു. കാല് പൊക്കി ചവിട്ടാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇടപെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
0 Comments