FLASH NEWS

6/recent/ticker-posts

ജീൻ തെറാപ്പി യൂനിവേഴ്സൽ ഹെൽത്ത് കവറേജിൽ ഉൾപ്പെടുത്തണമെന്ന് കേരള ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ




കണ്ണൂർ:-ആധുനിക ചികിത്സാ നേട്ടമായ ജീൻ തെറാപ്പി, ജീൻ എഡിറ്റിംഗ്, മജ്ജമാറ്റൽ തുടങ്ങിയ ഭാരിച്ച ചെലവ് വരുന്ന ചികിത്സകൾ യൂനിവേഴ്സൽ ഹെൽത്ത് കവറേജിൻ്റെ പരിധിയിൽ കൊണ്ട് വരണമെന്ന് കേരള ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കരീം കാരശ്ശേരി ആവശ്യപ്പെട്ടു. ഗ്ലോബൽ ആക്ഷൻ നെറ്റ്വർക്ക് ഫോർ സിക്കിൾ സെൽ ആൻ്റ് അതർ ഇൻ ഹെരിറ്റഡ് ബ്ലഡ് ഡിസോർഡേഴ്സ് ( GANSID) ഹൈദരാബാദിൽ നടത്തിയ അന്താരാഷ്ട്ര കോൺഫ്രൻസിൽ രക്തജന്യ രോഗികളുടെ മനുഷ്യാവകാശവും സാമൂഹ്യ നീതിയും (Advancing social Justice & Human Rights in inherited blood disorders) എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാരക ജനിതക രക്ത വൈകല്യ രോഗികളെ അപൂർവ രോഗ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്താനും രോഗികൾക്കും കുടുംബാംഗങ്ങൾക്കും തൊഴിൽ നൽകുന്നതിന് വ്യവസായ സമ്മിറ്റ് വിളിച്ച് കൂട്ടാനും നടപടിയുണ്ടാവണമെന്നും ശ്രീ കരീം കാരശ്ശേരി ആവശ്യപ്പെട്ടു. മജ്ജമാറ്റൽ മൂലമുണ്ടാവുന്ന മരണങ്ങൾ സമ്പൂർണ്ണമായും ഒഴിവാക്കാനും രോഗികൾക്ക് NAT പരിശോദനനടത്തിയ സുരക്ഷിത രക്തം നൽകാനും നടപടി വേണം. രക്തത്തിലൂടെ  എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വ ബാധിച്ചവർക്ക് സൗജന്യ ജീൻ തെറാപ്പി നടത്താൻ സൗകര്യമുണ്ടാക്കണമെന്നും ഗാൻസിഡ് ഇത് ഏറ്റെടുത്ത് ആഗോള തലത്തിൽ നടപ്പാക്കാൻ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഘാനയിലെ ഡോ. മേരി അഖ്വ അംപോ മ മോഡറേറ്റർ ആയിരുന്നു. ഡോ. ഡിലാനിഹൈൻ (കനഡ) തുടങ്ങിയവർ പ്രസംഗിച്ചു.
സംഘാടക സമിതി കോ ചെയർപേഴ്സൺമാരായ ഡോ. ദീപ്തി ജയിൻ (ഇന്ത്യ) ഡോ. ജമീല സത്താർ (മലേഷ്യാ ) ഗാൻസിഡ് ചീഫ് എക്സികുട്ടീവ് ഓഫീസർ മിസ്. ലാൻറി തുൻജി അജയി (കനഡ) ശ്രീമതി വിനീത ശ്രീവാസ്തവ തുടങ്ങിയവർ ഓപ്പണിംഗ് സിറമണിക്ക് നേതൃത്വം നൽകി. വിവിധ രാജ്യങ്ങളിൽ നിന്നായി അറുനൂറോളം പ്രതിനിധികളാണ് ഹൈദരാബാദ് നൊവോട്ടൽ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ കോൺഫ്രൻസിൽ പങ്കെടുത്തത്. ഏറ്റവും നവീനമായ ചികിത്സാ രീതിയിലൂടെ രോഗികളൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിൻ്റെ പ്രധാന്യം ഉയർത്തിക്കാട്ടുന്ന നിരവധി പഠനങ്ങൾ കോൺഫ്രൻസിൽ അവതരിപ്പിക്കപ്പെട്ടു.
  കോൺഫ്രൻസിൽ ബ്ലഡ് പേഷ്യൻ്റ് സ് പ്രൊട്ടക്ഷൻ കൗൺസിലിൻ്റെ പോസ്റ്റർ പ്രസൻ്റേഷനും ഫോട്ടോ എക്സിബിഷനും ഏറെ ശ്രദ്ധേയമായി.
ഗാൻസിഡിൻ്റെ അടുത്ത അന്താരാഷ്ട്ര കോൺഫ്രൻസ് ബ്രസീലിൽ വെച്ച് നടത്തുമെന്ന് ചീഫ് എക്സിക്കുട്ടീവ് ഓഫീസർ ലാൻറി തുൻജി അജയി യുടെ പ്രൗഢ ഗംഭീരമായ പ്രഖ്യാപനത്തോടെ മൂന്ന് ദിവസമായി നടന്ന് വന്ന കോൺഗ്രസ്സിന് തിരശ്ശീല വീണു.
കേരളത്തിൽ നിന്നും ബി.പി. പി.സി. പ്രസിഡൻ്റ് കരീം കാരശ്ശേരി, വൈസ് പ്രസിഡൻ്റ് എം.വി. അബ്ദുൽ അസീസ്, വി.ടി. സരസു കെ. സുനിതകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിൽ 12 അംഗങ്ങളാണ് കോൺഫ്രൻസിനെത്തിയത്.


Post a Comment

0 Comments