FLASH NEWS

6/recent/ticker-posts

അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു



ഉരുവച്ചാൽ
: പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി യിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ഉരുവച്ചാൽ ഇടപ്പഴശ്ശി മുതലാളി മുക്കിൽ മൻസീറ മൻസിലിൽ വി പി മജീദ് ന്റെ യും വി കെ സീനത്ത് ന്റെ യും മകൻ വി പി സിനാൻ (22 ) ആണ് മരണപ്പെട്ടത്. ശനിയാഴ്ച അർദ്ധരാത്രി 12 ഓടെ മൗവ്വഞ്ചേരിയിൽ വെച്ചാണ് അപകടം. കണ്ണൂരിൽ നിന്ന് ഏച്ചൂർ - അഞ്ചരക്കണ്ടി വഴി ഉരുവച്ചാലിലേക്ക് ബൈക്കിൽ വരവെ മൗവ്വഞ്ചേരിയിൽ വെച്ച് എതിരെ വരികയായിരുന്ന പിക്കപ്പ് ജീപ്പുമായി കൂട്ടി യിടിക്കുകയായിരുന്നു. മുഖത്തും തലക്കും ഗുരുതരമായ പരിക്കേറ്റ് കണ്ണൂരിലെ ചാല മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ യാണ്ഇന്നലെ രാവിലെ 10 ഓടെ മരണപ്പെട്ടത്. സിനാൻ ന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്ത സുഹൃത്ത് ഇടപ്പഴശ്ശി യിലെ ശോബിൻ ( 22 ) നെ പരിക്കുകളോടെ മിംസ് ആശുപത്രിയിൽ ചികിൽസയിലാണ്. ഉരുവച്ചാലിലെ വി പി ടി മത്സ്യ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ: മൻസീറ.ലത്തീഫ് . തൻസീറ.തസ്ലീമ .സന. 

Post a Comment

0 Comments