FLASH NEWS

6/recent/ticker-posts

കണ്ണൂർ : വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വധു കുഴഞ്ഞു വീണു മരിച്ചു


വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വധു കുഴഞ്ഞു വീണു മരിച്ചു. 

ശ്രീകണ്ഠപുരം കോട്ടൂരിലെ സി പി പോക്കർ - കെ വി റമീസ ദമ്പതികളുടെ മകൾ ഫാത്തിമത്ത് റന്ന (24) ആണ് മരിച്ചത്.


കുഴഞ്ഞുവീണ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരുന്ന ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് നാടിനെ നോവിലാക്കി പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വിയോഗം.

Post a Comment

0 Comments