തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഭാര്യാസഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മില്‍ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോള്‍ മകള്‍ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേല്‍ക്കുകയുമായിരുന്നു.
കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഉമ്മറിന്റെ ഏക മകളാണ് കൊല്ലപ്പെട്ട ജുമൈല. ഉമ്മർവിദേശത്ത് ജോലിചെയ്തിരുന്നയാളാണ്. ഇയാള്‍ കഞ്ചാവ് അടക്കമുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.
0 Comments