ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു രൂപ നോട്ടുമായി ആദ്യം വരുന്ന 100 പേർക്ക് ഷൂവും പിന്നീട് വരുന്ന 100 പേർക്ക് വാച്ചുമാണ് ട്രെന്റ് ഫാക്ടറി കട ഉടമകൾ ഓഫർ പ്രഖ്യാപിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ ഓഫർ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഇത് കണ്ട് വയനാട്,മലപ്പുറം,കാസർകോട് ജില്ലയിൽ നിന്ന് ഉൾപ്പെടെയുള്ളവർ ഞായറാഴ്ച പുലർച്ചെ 5 മണിക്ക് മുൻപ് തന്നെ കടയ്ക്കു മുമ്പിൽ എത്തി. മാനാഞ്ചിലെ വൈക്കം മുഹമ്മദ് ബഷീർ റോഡിൽ ഗതാഗതം സ്തംഭിച്ചു.
കട തുറന്നതോടെ അകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ച യുവാക്കളുടെ കൂട്ടം വലിയ തോതിലുള്ള തിക്കും തിരക്കുമാണ് സൃഷ്ടിച്ചത്. സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ പോലീസ് സ്ഥലത്തു എത്തി. ലാത്തി ചാർജിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഭവത്തിൽ കട ഉടമകൾ ഉൾപ്പെടെ ആറുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.
0 Comments