FLASH NEWS

6/recent/ticker-posts

നിങ്ങളുടെ മൊബൈലിൽ വൈറസ് കയറാം, ഹാക്ക് ചെയ്യപ്പെടാം പണം നഷ്ടം ആകാം


വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോ അവതരിപ്പിക്കുന്ന ‘സുഡിയോ– ഫാഷൻ ഗിഫ്റ്റ്’ എന്ന മത്സരത്തിന്റേതെന്ന പേരിൽ ചില ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണുന്ന ചോദ്യോത്തരിയിൽ പങ്കെടുക്കുകയും തുടർന്നുള്ള നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ ഐ ഫോൺ നേടാനുള്ള അവസരമുണ്ടെന്നാണ് ഇതിൽ പറയുന്നത്. വ്യക്തിവിവരങ്ങളും ഇതിനായി നൽകാൻ ഇവർ ആവശ്യപ്പെടുന്നുണ്ട്.

ഇതിനു  യഥാർഥ സുഡിയോയുമായി യാതൊരു ബന്ധവുമില്ല. സാധാരണയായി സൈബര്‍ തട്ടിപ്പ് നടത്താനാണ് ഇത്തരത്തിലുള്ള യുആർഎല്ലുകൾ ഉപയോഗിക്കാറുള്ളത്.

 പ്രചരിക്കുന്ന ലിങ്ക്/ഡൊമെയ്ൻ സുരക്ഷിമല്ല, ഫിഷങ്ങിന് ഉപയോഗിക്കുന്നതാണെന്നാണ് ഫലം ലഭിച്ചത്. യഥാർഥ വെബ്സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തി വിവരങ്ങളും ചോർത്തുന്ന സൈബർ തട്ടിപ്പ് രീതിയാണ് ‘ഫിഷിങ്’. അതിനാൽ ഈ ലിങ്ക് തുറക്കുന്നതും വ്യക്തി വിവരങ്ങൾ നൽകുന്നതും അപകടമാണ്. ചിലപ്പോൾ, ഇങ്ങനെയുള്ള വ്യാജ ലിങ്കുകളിൽ പ്രവേശിക്കുന്നത് വഴി വൈറസോ മാൽവേറുകളോ ലിങ്ക് തുറക്കാൻ ഉപയോഗിച്ച ഡിവൈസിൽ കയറാനും സാധ്യതയുണ്ട്. മാത്രമല്ല, വിവരങ്ങൾ നൽകിയ ഉടൻ തന്നെ ചിലർക്ക്  ഇവര്‍ ഒടിപി പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്. കൈയിൽനിന്നും പൈസയും മറ്റും തട്ടിയെടുക്കാനുള്ള തന്ത്രമാണത്. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ പോലും യാതൊരു ആലോചനയും കൂടാതെ ഈ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയും ഫോർവെർഡ് ചെയ്യുകയും ചെയ്യുന്നു.


യഥാർഥത്തിൽ, മുൻപും കെഎഫ്സി, ആമസോണ്‍, മീഷോ, ഫ്ലിപ്കാർട്ട്, മിന്ത്ര, ഇന്ത്യാ പോസ്റ്റ് തുടങ്ങിയ വ്യത്യസ്ത സ്ഥാപനങ്ങളുടെയും ഫ്രീ റീചാർജിന്റെയും പേരിൽ സമാന തട്ടിപ്പുകൾ നിരവധി നടന്നിട്ടുണ്ട്. കമ്പനികളുടെയോ കടകളുടെയോ വാർഷികാഘോഷം പ്രമാണിച്ചുള്ള സമ്മാനങ്ങൾ (give away), ലക്കി ‍‍‍ഡ്രോ, സ്‌ക്രാച്ച് ആൻറ് വിൻ തുടങ്ങി, സൗജന്യ മൊബൈൽ റീച്ചാർജ്/ഡേറ്റാ, ബാങ്കില്‍നിന്നു പണം സമ്മാനം നൽകുന്നു, നിശ്ചിത തുകയ്ക്കു ഭക്ഷണം ലഭിക്കും എന്നിങ്ങനെ പലവിധ ഓഫർ കെണികളുമായി ഇത്തരം ലിങ്കുകൾ സന്ദേശമായി ലഭിക്കാറുണ്ട്. പല പേരിലാണെങ്കിലും ഈ തട്ടിപ്പുകള്‍ക്കെല്ലാം ഒരേ രീതിയാണ്. 

Post a Comment

0 Comments