ആക്രമണത്തിൽ കാലിന് പരുക്കേൽക്കുകയും കൂടാതെ ശ്വാസതടസമുണ്ടാകുകയും ചെയ്തിരുന്നു. ആദ്യം കരുവാരക്കുണ്ട് സ്വകാര്യ ആശുപത്രിയിൽ പ്രഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ജംഷീറിന്റെ ആരോഗ്യനില ഗുരുതരമാകുകയും വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
അതേസമയം, ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ജനവാസമേഖലകളിലേക്ക് ആനകൾ ഇറങ്ങി വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിയ DFO യ്ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.
0 Comments