FLASH NEWS

6/recent/ticker-posts

വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവം: ലഹരി ആരോപിച്ചുള്ള ആൾക്കൂട്ട മർദ്ദനത്തിൽ കണ്ണൂർ സ്വദേശികളായ ആറ് പേർക്കെതിരെ കേസ്


   വടകരയിലെ 17 കാരന്റെ മരണത്തിൽ ആറ് പേർക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ ആത്മഹത്യ ആൾക്കൂട്ട മർദനവും വിചാരണയും കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഇതുചൂണ്ടിക്കാട്ടി മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് നടപടി. കണ്ണൂർ സ്വദേശികളായ റിസ്വാൻ, അഭിനവ് , ഷമിൽ, നസീഫ് , ഷഹബാസ്, മിസ്ഹബ് എന്നിവർക്ക് എതിരെ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.


Post a Comment

0 Comments