യുഎസ് ആക്രമണത്തിൽ തെക്കൻ ഇറാനിലെ നിരവധി പാലങ്ങൾ തകർന്നതായാണ് വിവരം. ബന്ദർ അബ്ബാസിനെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് തകർക്കപ്പെട്ടത്. അമേരിക്ക അടിസ്ഥാന സൗകര്യങ്ങൾക്കു നേരെ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇന്നലെ ഇറാനിൽ കൊല്ലപ്പെട്ട എട്ടു പേരിൽ മൂന്നു പേർ കൊല്ലപ്പെട്ടത് പാലം ആക്രമിക്കപ്പെട്ടപ്പോഴെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
അമേരിക്കയുടെ ആക്രമണം തുടർന്നാൽ വരും ദിവസങ്ങളിൽ പൂർണ്ണ തോതിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ചർച്ചകളിലേക്ക് മടങ്ങാൻ ഇറാനോട് ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു. ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം വ്യാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.യുദ്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് വിലയിരുത്തൽ.
0 Comments